Secondary menu

 

ശതാബ്ദി സ്‌മാരകമന്ദിരത്തിന്റെ കൂദാശ

പാണ്ടിതിട്ട സെന്റ്‌ സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്സ് ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഒരു വര്ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ ദൈവകൃപയാല്‍ നടന്നു വരുന്നു. ഇടവകയുടെ ശതാബ്ദി പ്രമാണിച്ച് പുതുതായി പണി കഴിപ്പിച്ച ശതാബ്ദി സ്‌മാരക മന്ദിരത്തിന്റെ കൂദാശ 2015 ഏപ്രില്‍ മാസം 19 തീയതി ഞായറാഴ്ച രാവിലെ വി.കുര്‍ബ്ബാനയ്ക്ക് ശേഷം കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ. സഖറിയാ മാര്‍ അന്തോനിയോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടത്തപെടുന്നു.

ചരമ അറിയിപ്പ്

നമ്മുടെ ഇടവകയില്‍ പെട്ട തടത്തിവിള വീട്ടിൽ പരേതനായ   ശ്രീ. കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ശ്രീമതി. ഏലിയാമ്മ കുഞ്ഞുകുഞ്ഞു നിര്യാതയായി. 71  വയസ്സായിരുന്നു. 
ശ്രീ.ജോയ്, ശ്രീ. ജോണ്‍സൻ, ശ്രീമതി. ഷോബി, ശ്രീമതി.മിനി, ശ്രീ. ബിനു, പരേതയായ ശ്രീമതി അനി. എന്നിവർ മക്കളും ശ്രീമതി. വിജി, ശ്രീമതി ലൌസി, ശ്രീ. തങ്കച്ചൻ, ശ്രീ. സജി, ശ്രീമതി. ബിന്ദു എന്നിവർ മരുമക്കളും ആണ്. സംസ്കാരം പിന്നീട്.
പരേതയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു

ആദരാഞ്ജലികള്‍

നമ്മുടെ ഇടവകയില്‍ പെട്ട സിബി മന്ദിരത്തില്‍ (തടത്തിവിളയില്‍) സിബി ജോണ്‍ നിര്യാതനായി. 39 വയസ്സായിരുന്നു. പാണ്ടിത്തിട്ട തടത്തിവിളയില്‍പരേതരായ ശ്രീ. റ്റി. ഡി. ജോണ്‍ (പാപ്പന്‍ സര്‍) ന്റെയും ശ്രീമതി സാലമ്മ ജോണിന്റെയും മകനാണ്. ശ്രീമതി മേരി സിബി ഭാര്യയും സ്നേഹ, കെസ്സിയ എന്നിവര്‍ മക്കളുമാണ്.

വി. സ്തെഫനോസ് സഹദായുടെ 100 -മത് ഓർമ്മ പെരുന്നാളും സുവിശേഷ യോഗങ്ങളും

വി. സ്തെഫനോസ് സഹദായുടെ  100  -മത്  ഓർമ്മ പെരുന്നാളും സുവിശേഷ യോഗങ്ങളും ആദ്ധ്യാത്മികസംഘടനകളുടെ വാര്‍ഷികവും  സമുന്നതമായി കൊണ്ടാടുന്നു.ആണ്ട് തോറും നടത്തി വരാറുള്ള വി.

ക്രിസ്തുമസ് കരോള്‍

മാനവരാശിയുടെ രക്ഷയുടെ പ്രതീക്ഷയായ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ സന്ദേശവുമായി വീണ്ടും ഒരു ക്രിസ്തുമസ് കാലം ആഗതമായിരിക്കുക ആണ്. മാലാഖമാരുടെ മധുരഗാനങ്ങള്‍  കൊണ്ടെന്ന പോലെ അന്തരീക്ഷത്തെയും മനസ്സുകളെയും  സംഗീത സാന്ദ്രമാക്കുന്ന ഗീതങ്ങളുമായി കരോള്‍ സംഘങ്ങളും നാടെങ്ങും വരവായി.

നമ്മുടെ ഇടവകയിലെ ഈ വര്‍ഷത്തെ കരോള്‍ 2014 ഡിസംബര്‍ മാസം 19, 20,21,22 തീയതികളില്‍ നടക്കുന്നതാണ്.  എല്ലാവര്ക്കും സന്തോഷപൂര്‍ണ്ണമായ ക്രിസ്തുമസിന്റെ എല്ലാവിധമായ ആശംസകളും നേരുന്നു.

സൌജന്യ രോഗനിര്‍ണ്ണയ ക്യാമ്പും നേത്രരോഗ പരിശോധനയും

നമ്മുടെ ഇടവകയുടെ ശതവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 2014 ഡിസംബര്‍ 6 ശനിയാഴ്ച രാവിലെ 9 മണി മുതല്‍  3 മണി വരെ സെന്റ്‌ ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍  ഹോസ്പിറ്റലിലേയും  ശാസ്താംകോട്ട

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016