Secondary menu

പെരുനാള്‍ മഹാമഹവും കണ്‍വെന്ഷനും 2014

വി. സ്തെഫനോസ് സഹദായുടെ 2014 ആണ്ടത്തെ  പെരുനാള്‍ മഹാമഹവും കണ്‍വെന്‍ഷനും സമുന്നതമായി കൊണ്ടാടുന്നു.ആണ്ട് തോറും നടത്തി വരാറുള്ള വി. സ്തെഫനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷയോഗങ്ങളും ആദ്ധ്യാത്മികസംഘടനകളുടെ വാര്‍ഷികവും 2014 ജനുവരി 4 മുതല്‍ 8 തീയതികളില്‍  നിലയ്ക്കല്‍  ഭദ്രാസനാധിപന്‍ നി.വ.ദി. ശ്രീ. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്  തിരുമേനിയുടെ മുഖ്യ കാര്മികത്വത്തിലും വന്ദ്യ വൈദിക ശ്രേഷ്ടരുടെ സഹകരണത്തിലും നടത്തപ്പെടുന്നു.

ക്രിസ്തുമസ് ആശംസകള്‍

പ്രത്യാശയും സ്‌നേഹവും പങ്കുവെച്ച്‌ ലോകമെമ്പാടുമുള്ള ക്രൈസ്‌തവ സമൂഹം ഡിസംബര്‍ 25 ബുധനാഴ്ച  ക്രിസ്‌തുമസ്‌ ആഘോഷിക്കുന്നു. രക്ഷകന്‍ ഈ ലോകത്തിലേക്ക്  അവതരിച്ചതിന്റെ ഓര്‍മ്മ പുതുക്കി പള്ളികളില്‍ പാതിരാ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നടക്കും.

ക്രിസ്തുമസ് കാരള്‍ സര്‍വീസ്‌ 2013

സെന്റ്‌ സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്സ് യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ക്രിസ്തുമസ് കാരള്‍ സര്‍വീസ്‌ ഇത്തവണയും 2013 ഡിസംബര്‍ മാസം 23 നു ബഹു. ഇടവക വികാരി റവ. ഫാ. സി. ദാനിയേലിന്റെ അധ്യക്ഷതയില്‍ പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.

ക്രിസ്തുമസ് കരോള്‍

“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം"

നിലാവിന്റയും റാന്തല്‍ വിളക്കുകളുടെയും   പ്രകാശത്തില്‍ നക്ഷത്രവിളക്കുകളും പാട്ടുകളുമായി  ഉണ്ണിയേശുവിന്റെ  ജനനം വിളിച്ചറിയിച്ചു കൊണ്ട് നമ്മുടെ ഇടവകയിലെ ഈ വര്‍ഷത്തെ കരോള്‍ 2013 ഡിസംബര്‍ മാസം 18, 20,22 തീയതികളില്‍ നടക്കുന്നതാണ്.

ചരമ അറിയിപ്പ്(10-05-2013)

നമ്മുടെ ഇടവകയില്‍ പെട്ട കോക്കാട്ട് വിളയില്‍ വീട്ടില്‍ ശ്രീ. വൈ.പുന്നൂസ് നിര്യാതനായി. 87 വയസ്സായിരുന്നു. പരേതയായ ശ്രീമതി. തങ്കമ്മ പുന്നൂസ് ആണ് ഭാര്യ. ശ്രീ.  പി. കെ. ബോസ്, ശ്രീ. പി. കെ. ജോസ്,  ശ്രീ. പി. കെ. സാബു, ശ്രീമതി. ലീലാമ്മ വര്‍ഗ്ഗീസ്സ്, ശ്രീമതി. വത്സമ്മ രാജന്‍, ശ്രീമതി.

വാര്‍ഷിക പൊതു യോഗം

നമ്മുടെ ഇടവകയുടെ ഈ വര്‍ഷത്തെ വാര്‍ഷിക പൊതു യോഗം 2013 മെയ്‌ മാസം 12 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സംയുക്ത പ്രാര്‍ത്ഥന യോഗത്തിനു ശേഷം ബഹു. ഇടവക വികാരി റവ. ഫാ. സി. ഡാനിയേലിന്റെ അധ്യക്ഷതയില്‍ കൂടുന്നതാണ്.

ചരമ അറിയിപ്പ് (27.04.2013)

നമ്മുടെ ഇടവകയില്‍ പെട്ട  കുര പാറവിള പുത്തന്‍വീട്ടില്‍ പി. എം. സോമച്ചന്‍ നിര്യാതനായി.  46 വയസ്സായിരുന്നു. ഭാര്യ: സൂസമ്മ, മകന്‍: സോനു സോമച്ചന്‍.
ശവസംസ്ക്കാരം ഇന്ന് 27.04.2013 ശനി ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പാണ്ടിത്തിട്ട സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ . പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു

 

ചരമ അറിയിപ്പ് (17-04-2013)

നമ്മുടെ ഇടവകയില്‍ പെട്ട  പട്ടാഴി കന്നിമേല്‍ ബിനു ഭവനില്‍ പരേതനായ സി. ഡാനിയേലിന്റെ ഭാര്യ  അന്നമ്മ  നിര്യാതയായി. 87 വയസ്സായിരുന്നു. പരേതനായ ശ്രീ. പാപ്പച്ചന്‍, ശ്രീ.  ജോര്‍ജ്ജ്കുട്ടി, ശ്രീമതി. കുഞ്ഞുമോള്‍, ശ്രീമതി. റോസമ്മ  എന്നിവര്‍ മക്കള്‍ ആണ്.

ശവസംസ്ക്കാരം നാളെ  18.04.2013 വ്യാഴം രാവിലെ  11മണിക്ക് പാണ്ടിത്തിട്ട സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ . പരേതയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു

ഓ.വി.ബി.എസ്സ് സമാപനം നാളെ

നമ്മുടെ ഇടവകയില്‍ 2013 ഏപ്രില്‍ മാസം 3 മുതല്‍ നടന്നു വന്ന ഓ.വി.ബി.എസ്സ് നാളെ (2013 ഏപ്രില്‍ മാസം 14) വി.കുര്ബാനനന്തരം നടക്കുന്ന സമാപന സമ്മേളനത്തോടെ സമാപിക്കും. ഇന്ന് വൈകുന്നേരം നാലിന് ഓ.വി.ബി.എസ്സിന്റെ സമാപനം കുറിച്ച് കൊണ്ടുള്ള റാലിയും തുടര്‍ന്ന് കുട്ടികള്‍ക്ക് ഹൂസോയോ നല്ക്കുന്നതുമാണ്.

അഭി.ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറടക്കം ഇന്ന്‍

കാലം ചെയ്ത കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത  അഭി.ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറടക്ക ശുശ്രൂഷ ഒരു മണിക്ക് ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ ആരംഭിക്കും.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016