Secondary menu

റഫാലിൽ തിളച്ച് ഇന്ത്യ; ബന്ധം തകരുമോയെന്ന ആശങ്കയിൽ ഫ്രാൻസ്

manorama - ഒരു മണിക്കൂര്‍ 9 min മുന്‍പ്
പാരിസ്/ ന്യൂഡൽഹി ∙ റഫാൽ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയിൽ ഫ്രാൻസ്. റഫാൽ യുദ്ധവിമാന നിർമാണക്കരാർ സ്വകാര്യ സ്ഥാപനത്തിനു നൽകിയത് ഇന്ത്യ പറഞ്ഞിട്ടാണെന്നു ഫ്രാൻസ് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് വെളിപ്പെടുത്തിയിരുന്നു. ഒലോൻദിന്റെ വാക്കുകൾ ഇന്ത്യയിൽ പ്രതിപക്ഷം ആയുധമാക്കിയതിനു സമാനമായി ഫ്രാൻസിലും രാഷ്ട്രീയ വിവാദങ്ങൾ തലപൊക്കി.

ശശിക്കെതിരായ പരാതി: ഒത്തുതീര്‍പ്പിന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; വഴങ്ങാതെ യുവതി

manorama - ഒരു മണിക്കൂര്‍ 9 min മുന്‍പ്
തൃശൂർ∙ ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരായ പീഡന പരാതിയിൽ ഒത്തുതീർപ്പ് ചർച്ചകള്‍ വീണ്ടും സജീവം. മന്ത്രി എ.കെ. ബാലൻ കൈകാര്യം ചെയ്യുന്ന ഒരു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പരാതിയൊഴിവാക്കാൻ യുവതിയുമായി ചർച്ച നടത്തിയെന്നാണ് ആക്ഷേപം. അതേസമയം, പാർട്ടി അന്വേഷണ കമ്മിഷൻ ഇന്നു നാലു പാര്‍ട്ടിനേതാക്കളുടെ മൊഴി

ട്രെയിനിൽ സ്ത്രീകളെ ശല്യം ചെയ്താൽ 3 വർഷം തടവുശിക്ഷ

manorama - ഒരു മണിക്കൂര്‍ 9 min മുന്‍പ്
ന്യൂഡൽഹി ∙ ട്രെയിനിൽ സ്ത്രീകളെ ശല്യം ചെയ്താൽ 3 വർഷം വരെ തടവുശിക്ഷ നൽകണമെന്ന നിർദേശവുമായി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്). റെയിൽവേ നിയമം ഈവിധം ഭേദഗതി ചെയ്താൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലേതിനെക്കാൾ കടുത്ത ശിക്ഷയാവും ഇത്. അപകീർത്തികരമായ പരാമർശങ്ങൾക്കും മറ്റും ഒരുവർഷം വരെയാണ് ഐപിസിയിൽ ശിക്ഷ. സ്ത്രീകളുടെ

തീരാദുഃഖം ഉള്ളിലൊതുക്കി അഭിലാഷ് ടോമിയെ തേടി അലോക്

manorama - ഒരു മണിക്കൂര്‍ 9 min മുന്‍പ്
ന്യൂഡൽഹി∙ പിതാവിന്റെ മൃതദേഹം കാണാൻ പോലും നിൽക്കാതെ അഭിലാഷ് ടോമിയെ രക്ഷിക്കാൻ കടലിലൂടെ സാഹസികമായി നീങ്ങുകയാണ് ഒരു ഇന്ത്യൻ നാവികൻ. നാവികസേനയുടെ ഐഎൻഎസ് സത്പുര എന്ന യുദ്ധക്കപ്പലിന്റെ കമാൻഡറും ബിഹാർ മുസഫർപുർ സ്വദേശിയുമായ ക്യാപ്റ്റൻ അലോക് ആനന്ദയാണു പിതാവിന്റെ ദേഹവിയോഗ വാർത്തയറിഞ്ഞിട്ടും

മുംബൈയിൽ പെട്രോൾ വില 90 കടന്നു; ഉൽപാദനം വർധിപ്പിക്കില്ലെന്ന് ഒപെക്

manorama - ഒരു മണിക്കൂര്‍ 9 min മുന്‍പ്
മുംബൈ∙ രാജ്യമെങ്ങും ഇന്ധനവില വർധന തുടരുന്നു. മുംബൈയിൽ പെട്രോൾ വില ലീറ്ററിന് 90 കടന്നു. 90.08 ആണ് ഇന്ത്യയുടെ ധനകാര്യ തലസ്ഥാനത്തെ പെട്രോൾ വില. ഡീസലിന് 78.58 രൂപയും. 11 പൈസയാണ് പെട്രോൾ വിലയിലുണ്ടായ വർധന. ഡീസലിന് അഞ്ച് പൈസയും കൂടി. ഡൽഹിയിൽ പെട്രോളിന് 82.72 ഉം, ഡീസലിന് 74.02 രൂപയുമാണെന്ന് ഇന്ത്യൻ ഓയിൽ

ഗണപതി ഭഗവാന് ഡിജെയും ഡോള്‍ബിയും ആവശ്യമില്ല: ദേവേന്ദ്ര ഫഡ്‌നാവിസ്

manorama - ഒരു മണിക്കൂര്‍ 9 min മുന്‍പ്
മുംബൈ∙ ഗണപതി ഭഗവാന് ഡിജെയും ഡോള്‍ബിയും ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഗണേശോത്സവത്തിന് ഡിജെയും ഡോള്‍ബിയും നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി വിവാദമായ സാഹചര്യത്തിലാണ് ബിജെപി മുഖ്യമന്ത്രിയുടെ പ്രസ്താവന. നടപടിക്കെതിരേ ല ഗണേശ മണ്ഡലങ്ങളില്‍നിന്നു ശക്തമായ എതിര്‍പ്പ്

പയ്യന്നൂരിൽ ലീഗ് നേതാവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു

manorama - ഒരു മണിക്കൂര്‍ 9 min മുന്‍പ്
കണ്ണൂർ∙ മുസ്‌ലിം ലീഗ്പയ്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. അഷ്റഫിന്‍റെ ബൈക്ക് തീവച്ച് നശിപ്പിച്ചു. രാമന്തളി വടക്കുമ്പാട്ടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് രാത്രി ഒന്നരയോടെയാണു സാമൂഹിക വിരുദ്ധർ തീവച്ച് നശിപ്പിച്ചത്.

അഭിലാഷ് ടോമിക്കായി കൈകോർത്ത് ലോകം; രക്ഷാദൗത്യവുമായി ഫ്രഞ്ച് കപ്പൽ ഉച്ചയ്ക്ക് എത്തും

manorama - 4 മണിക്കൂര്‍ 11 min മുന്‍പ്
പാരിസ് / കൊച്ചി∙ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപെട്ട മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ (39) രക്ഷിക്കാൻ ആദ്യ കപ്പൽ ഇന്ന് ഉച്ചയ്ക്ക് അപകടമേഖലയിലെത്തും. ഓസ്ട്രേലിയൻ തീരമായ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെ, പായ്മരങ്ങൾ തകർന്ന്, പ്രക്ഷുബ്ധമായ കടലിൽ

വളർത്തുമൃഗങ്ങൾക്കും ദുരന്ത നിവാരണ പദ്ധതി വേണം: ആഗോള മൃഗസംരക്ഷണ സംഘടന

manorama - 4 മണിക്കൂര്‍ 11 min മുന്‍പ്
പത്തനംതിട്ട∙ സംസ്‌ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വളർത്തുമൃഗങ്ങൾക്കുള്ള രക്ഷാപദ്ധതി കാര്യക്ഷമമാക്കണമെന്ന് ആഗോള മൃഗസംരക്ഷണ സംഘടനയായ വേൾഡ് ആനിമൽ പ്രൊട്ടക്‌ഷൻ. പ്രളയത്തിൽ 46,016 കന്നുകാലികൾക്കും 25 ലക്ഷത്തോളം കോഴികൾക്കും നാശം നേരിട്ടതായി മൃഗസംരക്ഷണ വകുപ്പു തന്നെ വെളിപ്പെടുത്തിയ പശ്‌ചാത്തലത്തിലാണു

പ്രളയം: മുഖ്യമന്ത്രിയുടെ അവലോകനം ഇന്ന്; കേന്ദ്രസംഘത്തെ കാണും

manorama - 4 മണിക്കൂര്‍ 11 min മുന്‍പ്
പ്രളയത്തിനുശേഷമുള്ള സ്ഥിതിഗതികൾ ഇന്നു രാവിലെ 11.30നു മുഖ്യമന്ത്രി അവലോകനം ചെയ്യും. നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഉച്ചയ്ക്കു മൂന്നിനു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മാധ്യമങ്ങളെയും അദ്ദേഹം ഇന്നു കാണുന്നുണ്ട്. യുഎസിൽനിന്നു തിരിച്ചെത്തിയ മുഖ്യമന്ത്രി ഇന്നലെ പ്രൈവറ്റ് സെക്രട്ടറി

ജാമ്യത്തിനായി ബിഷപ് മേൽക്കോടതിയിലേക്ക്; നുണപരിശോധനയ്ക്ക് വിധേയനാക്കാൻ പൊലീസ്

manorama - 4 മണിക്കൂര്‍ 11 min മുന്‍പ്
കോട്ടയം ∙ പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്നു രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള

കെപിസിസി: വർക്കിങ് പ്രസിഡന്റുമാർക്കു മൂന്നു മേഖലകളുടെ ചുമതല വരും

manorama - 4 മണിക്കൂര്‍ 11 min മുന്‍പ്
തിരുവനന്തപുരം∙ കെപിസിസിയുടെ മൂന്നു വർക്കിങ് പ്രസിഡന്റുമാർ മൂന്നു മേഖലകളുടെ ചുമതല വഹിക്കും. വർക്കിങ് പ്രസിഡന്റുമാരുള്ള മറ്റു സംസ്ഥാനങ്ങളിലെ ഈ രീതി കേരളത്തിലും അവലംബിക്കാൻ അനുവദിക്കുമെന്ന സൂചനയാണു കേന്ദ്ര നേതൃത്വം നൽകുന്നത്. മറിച്ചെങ്കിൽ മറ്റൊരു നിർദേശം ഇവിടെനിന്നു സമർപ്പിക്കണം. പ്രസിഡന്റും മൂന്നു

റഫാൽ: ‌അഡ്വാനിയെ മാതൃകയാക്കി മോദി രാജിവയ്ക്കണമെന്നു തൊഗാഡിയ

manorama - 10 മണിക്കൂര്‍ 17 min മുന്‍പ്
കൊച്ചി∙ റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത് (എഎച്ച്പി) അധ്യക്ഷൻ പ്രവീൺ തൊഗാഡിയ. റഫാൽ യുദ്ധവിമാന കരാറിൽ അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, എൽ.കെ.അഡ്വാനിയുടെ മാതൃക പിന്തുടരണമായിരുന്നെന്നു തൊഗാഡിയ പറഞ്ഞു. ആരോപണമുണ്ടായപ്പോൾ

അഭിമന്യു വധക്കേസ്: ആദ്യ കുറ്റപത്രം തിങ്കളാഴ്ച സമർപ്പിച്ചേക്കും

manorama - 10 മണിക്കൂര്‍ 17 min മുന്‍പ്
കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആദ്യ കുറ്റപത്രം നൽകിയേക്കും. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത 16 പേരെ ഉള്‍പ്പെടുത്തിയാണു കുറ്റപത്രം. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരെയും പ്രതികളെ സഹായിച്ചവരെയും ചേർത്തു രണ്ടാം കുറ്റപത്രം പിന്നീടു നൽകാനാണു പൊലീസ്

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

manorama - Sun, 09/23/2018 - 21:53
തിരുവനന്തപുരം∙ സംസ്ഥാനത്തു ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം വീണ്ടും സജീവമാകും. വ്യാഴാഴ്ച വരെ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴ കിട്ടുമെന്നാണു കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ (മഞ്ഞ) അലര്‍ട്ട്

കന്യാസ്ത്രീ സമരത്തിൽ ‘മൊബൈൽ സമരവേദിക്കാർ’ കടന്നുകൂടി: കോടിയേരി

manorama - Sun, 09/23/2018 - 21:53
തൃശൂർ ∙ സദുദ്ദേശ്യത്തോടെ നാലു കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയപ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധർ ആ സമരത്തെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെതിരായ എല്ലാ സമരത്തിലും എത്തുന്ന ഇവർ ഒരു മൊബൈൽ സമരവേദിയായി മാറിയിട്ടുണ്ട്. അഴീക്കോടൻ രക്തസാക്ഷി

ജീവനക്കാരുടെ ശമ്പളം പിടിച്ചുപറിച്ചാൽ പ്രക്ഷോഭം: രമേശ് ചെന്നിത്തല

manorama - Sun, 09/23/2018 - 21:53
കൊല്ലം ∙ സാലറി ചാലഞ്ച് എന്ന പേരിൽ ജീവനക്കാരിൽനിന്ന് ഒരു മാസത്തെ ശമ്പളം പിടിച്ചുപറിക്കാനാണു സർക്കാർ ഉദ്ദേശ്യമെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം തീരുമാനിക്കാൻ 27ന് യുഡിഎഫ് യോഗം ചേരും. യുഡിഎഫ് കൊല്ലം പാർലമെന്റ് മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു

നാലു ദിവസത്തെ സന്ദർശനത്തിനായി കുമ്മനം രാജശേഖരൻ കേരളത്തിലേക്ക്

manorama - Sun, 09/23/2018 - 21:53
തിരുവനന്തപുരം∙ നാലു ദിവസത്തെ സന്ദർശനത്തിനായി മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ബുധനാഴ്ച കേരളത്തിലെത്തും. വൈകിട്ട് നാലിനു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലേക്കു പോകും. ആറിനു പ്രസ് ക്ലബിൽ മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ

സർക്കാർ കടുപ്പിച്ചു; ഇന്ത്യയിൽ പരാതിപരിഹാര ഓഫിസറെ നിയമിച്ച് വാട്സാപ്

manorama - Sun, 09/23/2018 - 21:53
ന്യൂഡല്‍ഹി∙ വ്യാജവാർത്തകൾ ഉൾപ്പെടെയുള്ള പരാതികൾ പരിഹരിക്കാൻ ഇന്ത്യയിൽ പരാതിപരിഹാര ഓഫിസറെ നിയമിച്ച് വാട്സാപ്. ഗ്ലോബൽ കസ്റ്റമര്‍ ഓപറേഷൻസ് ലോക്കലൈസേഷൻ ഡയറക്ടർ കോമള്‍ ലാഹിരിക്കാണു ചുമതല നൽകിയിരിക്കുന്നത്. വ്യാജസന്ദേശങ്ങളെ തുടർന്നു രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിച്ച സാഹചര്യത്തിൽ, ഇക്കാര്യത്തിൽ

പ്രധാനമന്ത്രി അമിതോത്സാഹം കാട്ടി: ഇമ്രാനെതിരെ പാക്ക് പ്രതിപക്ഷം

manorama - Sun, 09/23/2018 - 18:45
ഇസ്‍ലാമാബാദ്∙ ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾ തടസ്സപ്പെട്ടതോടെ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഇമ്രാൻ ഖാൻ തിടുക്കം കാട്ടിയെന്നും നയതന്ത്ര മേഖലയിലെ പതനത്തിനു പ്രധാനമന്ത്രിയാണ്

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016